കുട്ടിക്കാനം എംബി കോളേജ് വിദ്യാര്‍ഥിയെ ഗുണ്ടാസംഘം അക്രമിച്ചതായി പരാതി
കുട്ടിക്കാനം എംബി കോളേജ് വിദ്യാര്‍ഥിയെ ഗുണ്ടാസംഘം അക്രമിച്ചതായി പരാതി

ഇടുക്കി: കുട്ടിക്കാനം എംബി കോളേജിലെ ബിടെക് വിദ്യാര്‍ഥിയെ ഗുണ്ടാസംഘം അക്രമിച്ചതായി പരാതി. വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശി സുധീഷിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കുകളിലെത്തിയ എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സുധീഷ് പറഞ്ഞു. കഴിഞ്ഞദിവസം കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി കാര്‍ ഷോ സംഘടിപ്പിച്ചിരുന്നു. ഇതില്‍ കുട്ടിക്കാനം പോത്തുപാറ സ്വദേശികളായ 8 പേര്‍ അവരുടെ സ്വന്തം വാഹനവുമായി കോളേജില്‍ കടക്കാന്‍ ശ്രമിക്കുകയും ഇതിനെ സുധീഷ് തടയുകയും ചെയ്തിരുന്നു. ഇതിനെപ്പറ്റി വാക്കുതര്‍ക്കവും ഉണ്ടായിരുന്നു. തുടര്‍ന്ന് വിഷയം പറഞ്ഞ് തീര്‍ത്തിരുന്നു. ഇതിന്റെ പേരിലാണ് വീണ്ടും ആക്രമണമുണ്ടായതെന്നും താന്‍ സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവര്‍ ഉള്‍പ്പെടെ ഇതിന് കൂട്ടുനിന്നെന്നും സുധീഷ് പറഞ്ഞു. കോളേജിലെ ഫീസ് അടയ്ക്കുന്നതിനായി കൈയില്‍ സൂക്ഷിച്ചിരുന്ന 15,000 രൂപ അപഹരിച്ചതായും സുധീഷ് പറഞ്ഞു. അക്രമണത്തില്‍ പരിക്കേറ്റ സുധീഷിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പീരുമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതേസമയം മദ്യം, മയക്കുമരുന്ന,് കഞ്ചാവ,് തുടങ്ങിയ ലഹരിവസ്തുക്കള്‍ ഉപയോഗിച്ച്് ഇവര്‍ നിരന്തരമായി കോളേജിലേക്ക് പോകുന്ന വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തി പണപ്പിരിവ് നടത്താറുണ്ടെന്നും പെണ്‍കുട്ടികള്‍ക്ക് അടക്കം ഇതുവഴി കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും പ്രദേശത്ത് പൊലീസ് പെട്രോളിങ് ഏര്‍പ്പെടുത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
What's Your Reaction?






