കഞ്ഞിക്കുഴി പഞ്ചായത്തിന് 50.57 കോടിയുടെ ബജറ്റ്
കഞ്ഞിക്കുഴി പഞ്ചായത്തിന് 50.57 കോടിയുടെ ബജറ്റ്
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷികം, ക്ഷീരം, ടൂറിസം മേഖലകള്‍ക്ക് മുന്‍ഗണന. 50,57,54,787 രൂപ വരവും 47,60,02,200 രൂപ ചിലവും 2,97,52,587 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പ്രസിഡന്റ് കോമളം മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് സോയിമോണ്‍ സണ്ണി അവതരിപ്പിച്ചു. ദാരിദ്ര ലഘൂകരണം, ഭവന നിര്‍മാണം, തൊഴില്‍ സംരംഭങ്ങള്‍ എന്നിവയും ഊന്നല്‍ നല്‍കുന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജിത്ത്കുമാര്‍ കെ കെ, സോന ട്രീസാ ജോബി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സാവിത്രി സതീശന്‍, ദീപാ ജോസഫ്, സിബിച്ചന്‍ മാത്യു, പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി അതുല്യ വി കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?