ഇടുക്കി കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ കിടത്തിച്ചികിത്സ പുനരാരംഭിച്ചു
ഇടുക്കി കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ കിടത്തിച്ചികിത്സ പുനരാരംഭിച്ചു
ഇടുക്കി: കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തിച്ചികിത്സ തുടങ്ങി. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. മെച്ചപ്പെട്ട സേവനല്‍ ലഭ്യമാക്കാന്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും ആശുപത്രിക്ക് പുതുതായി ആംബുലന്‍സ് അനുവദിച്ചതായും മന്ത്രി അറിയിച്ചു.
പതിറ്റാണ്ടുകളായി കിടത്തിച്ചികിത്സ ഉണ്ടായിരുന്നെങ്കിലും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവത്തെ തുടര്‍ന്ന് നിലച്ചിരുന്നു. ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും നിരന്തര ഇടപെടലിലാണ് കിടത്തി ചികിത്സ പുനരാരംഭിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതലയുള്ള ഡോ. സുരേഷ് വര്‍ഗീസ് അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ നിധിന്‍, കഞ്ഞിക്കുഴി സഹകരണ ബാങ്ക് പ്രസിഡന്റ് ലിസി ജോസ്, സിബി ആറക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?