പീരുമേട് പഞ്ചായത്തിന് 26.57 കോടിയുടെ ബജറ്റ്
പീരുമേട് പഞ്ചായത്തിന് 26.57 കോടിയുടെ ബജറ്റ്

ഇടുക്കി: പീരുമേട് പഞ്ചായത്ത് ബജറ്റില്‍ ഭവന നിര്‍മാണം, കൃഷി, ആരോഗ്യം, മാലിന്യ സംസ്‌കരണം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന. 26,57,39,114 രൂപ വരവും 26,34,01,007 ചെലവും 23,38,107 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലന്‍ അവതരിപ്പിച്ചു. ഭവന നിര്‍മാണ മേഖലയ്ക്ക് 2 കോടി രൂപയും മാലിന്യ സംസ്‌കരണത്തിന് 50 ലക്ഷം രൂപയും വകയിരുത്തി. കൃഷി, മൃഗസംരക്ഷണം എന്നിവയ്ക്ക് 70 ലക്ഷം രൂപയും, ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് 44.25 ലക്ഷം രൂപയും വകയിരുത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭിന്നശേഷി വയോജനക്ഷേമം, ആശ്രയ പദ്ധതി ഉള്‍പ്പെടെ ദാരിദ്ര്യ ലഘൂകരണത്തിനായി 10 കോടി രൂപയും വകയിരുത്തിട്ടുണ്ട്. കുടിവെള്ള പദ്ധതിക്ക് 21.50 ലക്ഷം രൂപയും റോഡ്, കലുങ്ക്, നടപ്പാത, കെട്ടിടങ്ങളുടെ പുനരുദ്ധാരണം, പൊതുമാര്‍ക്കറ്റ് എന്നീ പശ്ചാത്തല മേഖലയ്ക്ക് 2.40 കോടി രൂപയും, ടൂറിസം യുവജനക്ഷേം, ചെറുകിട വ്യവസായം എന്നിവയ്ക്ക് 76 ലക്ഷം രൂപയും വകയിരുത്തി. പ്രസിഡന്റ് ആര്‍. ദിനേശന്‍ അധ്യക്ഷനായി. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. സെല്‍വത്തായി, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിതാ ഷൈജന്‍, പഞ്ചായത്ത് സെക്രട്ടറി പ്രേംനിര്‍മല്‍ എസ് പി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം എ. രാമന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍ സുകുമാരി, എ.ജെ. തോമസ്, എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






