ഇടുക്കി ഡിസ്ട്രിക്ട് മോട്ടോര്‍ ആന്‍ഡ് വര്‍ക്കേഴ്സ് യൂണിയന്‍ കട്ടപ്പന ഏരിയ പ്രവര്‍ത്തക യോഗം
ഇടുക്കി ഡിസ്ട്രിക്ട് മോട്ടോര്‍ ആന്‍ഡ് വര്‍ക്കേഴ്സ് യൂണിയന്‍ കട്ടപ്പന ഏരിയ പ്രവര്‍ത്തക യോഗം

ഇടുക്കി: ഇടുക്കി ഡിസ്ട്രിക്ട് മോട്ടോര്‍ ആന്‍ഡ് വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു) കട്ടപ്പന ഏരിയ പ്രവര്‍ത്തക യോഗം ഇഎംഎസ് ഓഡിറ്റോറിയത്തില്‍ നടന്നു. സിഐടിയു ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എബി മാത്യു എമ്പ്രയില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ജെ ദേവസ്യ, ഏരിയ സെക്രട്ടറി അനീഷ് ജോസഫ്, രക്ഷാധികാരി കെ പി സുമോദ് തുടങ്ങിയവര്‍ സംസാരിച്ചു. മോട്ടോര്‍ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഭാരവാഹികള്‍: എബി മാത്യു എമ്പ്രയില്‍(പ്രസിഡന്റ്), അനീഷ് ജോസഫ്(സെക്രട്ടറി), എന്‍ ജി രാജന്‍(ട്രഷറര്‍), കെ പി സുമോദ്(രക്ഷാധികാരി).
What's Your Reaction?






