ഇടുക്കി: സ്വന്തം ഭൂമിയില്‍ നിര്‍മിച്ച മതില്‍ അയല്‍വാസി നശിപ്പിച്ചതായി പരാതി. കാഞ്ചിയാര്‍ ലബ്ബക്കട തയ്യില്‍കരോട്ട് ടി ജെ ജോസാണ് പരാതിയുമായി രംഗത്തെത്തിയത്. ഈ മാസം 21ന് രാത്രി 10ന് ഇവ നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മുമ്പ് അയല്‍വാസി കെട്ടിടം നിര്‍മിച്ചപ്പോള്‍ ജോസിന്റെ വസ്തു അനധികൃതമായി കൈയേറിയിരുന്നു. പിന്നീട് സമ്മതപത്രപ്രകാരം ആ വസ്തു ജോസ് അയല്‍വാസിക്കുത്തന്നെ വില്‍പ്പന നടത്തി. തുടര്‍ന്നാണ് ജോസ് തന്റെ വസ്തുവില്‍ സംരക്ഷണഭിത്തി കെട്ടി തിരിച്ചത്. ഇതാണ് അയല്‍വാസി തകര്‍ത്തത്. സംഭവത്തില്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. വസ്തുവില്‍ അതിക്രമിച്ചുകയറി സംരക്ഷണ ഭിത്തി നശിപ്പിച്ച വ്യക്തി അത് പുനര്‍നിര്‍മിച്ച് തരാന്‍ തയാറാകണമെന്നാണ് ജോസിന്റെ ആവശ്യം.