വിഷൻ 2031 സംസ്ഥാനതല സെമിനാർ 17ന് കട്ടപ്പനയിൽ: സംഘാടക സമിതി രൂപീകരിച്ചു

വിഷൻ 2031 സംസ്ഥാനതല സെമിനാർ 17ന് കട്ടപ്പനയിൽ: സംഘാടക സമിതി രൂപീകരിച്ചു

Oct 13, 2025 - 11:38
Oct 13, 2025 - 15:14
 0
വിഷൻ 2031 സംസ്ഥാനതല സെമിനാർ 17ന് കട്ടപ്പനയിൽ: സംഘാടക സമിതി രൂപീകരിച്ചു
This is the title of the web page

 
സുസ്ഥിര ജലവികസനവും വിഭവപരിപാലനവും ലക്ഷ്യമിട്ട് ജലവിഭവ വകുപ്പ് വെള്ളിയാഴ്ച കട്ടപ്പനയില്‍ വിഷന്‍ 2031 സംസ്ഥാനതല സെമിനാര്‍ നടത്തും. സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ ആറുവിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ നടക്കും. പൊതുജനങ്ങള്‍, നയരൂപകര്‍ത്താക്കള്‍, വകുപ്പിലെ വിദഗ്ധര്‍, സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരംപേര്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന്  രജിസ്ട്രേഷന്‍, 9.30ന് ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ സിന്‍ഹ ആമുഖ പ്രഭാഷണവും റിപ്പോര്‍ട്ട് അവതരണവും നടത്തും. 10ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. 10.30 മുതല്‍ മൂന്നുവരെ ആറ് പ്രധാന വിഷയങ്ങളിലും അവയുടെ ഉപവിഷയങ്ങളിലും പാനല്‍ ചര്‍ച്ചകള്‍ നടക്കും. മൂന്നിന് വിഷന്‍ ഡോക്യുമെന്റ് അവതരണത്തോടെ സമാപനം.പാനല്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ ഭാവി ജലനയങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശമാകുന്ന രീതിയില്‍ തയാറാക്കുന്ന 'വിഷന്‍ 2031' വികസന രേഖ അവതരിപ്പിക്കും.എല്ലാവര്‍ക്കും സുസ്ഥിരമായ ജലവിതരണ സംവിധാനങ്ങള്‍ ഉറപ്പാക്കല്‍, മലിനീകരണ നിയന്ത്രണം, ശുദ്ധീകരണ സാങ്കേതികവിദ്യകള്‍, ജല പുനരുപയോഗം, ഭൂഗര്‍ഭജല സംരക്ഷണം, റീചാര്‍ജ്, സുസ്ഥിരമായ ഉപയോഗം, സുസ്ഥിര ജലസംരക്ഷണവും വിഭവ പരിപാലനവും, സമഗ്ര ജലവിഭവ പരിപാലനം, കനാല്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള നൂതനവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യകള്‍ എന്നീ വിഷയങ്ങളിലാണ് പാനല്‍ ചര്‍ച്ചകള്‍.
കട്ടപ്പനയില്‍ ചേര്‍ന്ന യോഗത്തില്‍ പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. എഡിഎം ഷൈജു ജേക്കബ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. മനോജ് എം തോമസ്, കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി, വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, നഗരസഭ കൗണ്‍സിലര്‍ ധന്യ അനില്‍, വിവിധ രാഷ്ട്രീയ, വ്യാപാര, സന്നദ്ധ സംഘടന നേതാക്കളായ വി ആര്‍ സജി, മാത്യു ജോര്‍ജ്, ജിന്‍സണ്‍ വര്‍ക്കി, സിജോമോന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow