പച്ചടി എസ് എന്‍ എല്‍ പി സ്‌കൂളില്‍ പലഹാര മേള
പച്ചടി എസ് എന്‍ എല്‍ പി സ്‌കൂളില്‍ പലഹാര മേള

ഇടുക്കി: നെടുങ്കണ്ടം പച്ചടി ശ്രീനാരായണ എല്‍ പി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പലഹാര മേള സംഘടിപ്പിച്ചു. രണ്ടാം ക്ലാസിലെ 'അറിഞ്ഞു കഴിക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ മേളയില്‍ കുട്ടികളെല്ലാവരും അവരവരുടെ വീടുകളില്‍ നിന്നും തയ്യാറാക്കിയ പലഹാരങ്ങളുമായി സ്‌കൂളിലെത്തി. 62 ഇല്‍ പരം പലഹാര വിഭവങ്ങളാണ് മേളയില്‍ ഉണ്ടായിരുന്നത്. രണ്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മേള വേറിട്ട അനുഭവമായി. പരിപാടികള്‍ക്ക് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജു പി കെ, രണ്ടാം ക്ലാസ് അധ്യാപകരായ സതീഷ് കെ വി, അരുണിമ സതീശന്‍, എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






