കട്ടപ്പന വില്ലേജ് ഓഫീസ് ഇനി സ്മാര്‍ട്ടാകും
കട്ടപ്പന വില്ലേജ് ഓഫീസ് ഇനി സ്മാര്‍ട്ടാകും

ഇടുക്കി: കട്ടപ്പന വില്ലേജ് ഓഫീസ് സ്മാര്‍ട്ടാക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. 1200 ചതുരശ്ര അടിയുള്ള ഓഫീസ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ 44 ലക്ഷം രൂപ അനുവദിച്ചു. നിര്‍മിക്കാനുള്ള കെട്ടിടത്തിന്റെ സ്‌കെച്ചും പ്ലാനും തയ്യാറായിയെന്നും, വൈകാതെ ടെണ്ടര്‍ നടപടികളിലേക്ക് കടക്കുമെന്നും അധികൃതര്‍ പറഞ്ഞു. 30 വര്‍ഷം മുമ്പാണ് ഹൗസിംഗ് ബോര്‍ഡ് വില്ലേജ് ഓഫീസിന് കെട്ടിടം പണിതു നല്‍കിയത്. കെട്ടിടവും 10 സെന്റ് സ്ഥലവും വില്ലേജ് ഓഫീസിന് സ്വന്തമായുണ്ട്. മഴ പെയ്താല്‍ ഒരു തുള്ളി വെള്ളം പോലും പുറത്ത് പോവാത്ത അവസ്ഥയിലാണ് നിലവില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിലുള്ള 3 ശുചിമുറികളും ഉപയോഗ ശൂന്യമാണ്. ഒന്നര വര്‍ഷം മുമ്പ് പുതിയ വില്ലേജ് ഓഫീസര്‍ ചാര്‍ജെടുത്ത ശേഷം കെട്ടിടത്തിന്റെ ദുരവസ്ഥ കാണിച്ച് റവന്യൂ വകുപ്പിന് അപേക്ഷ നല്‍കി. അപേക്ഷ സര്‍ക്കാരിലേക്ക് കൈമാറുകയും സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കാന്‍ തുക അനുവദിക്കുകയുമായിരുന്നു.മാര്‍ച്ച് മാസത്തോടെ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
What's Your Reaction?






