കാഴ്ചയുടെ വര്‍ണ്ണ വസന്തമൊരുക്കി നീര്‍മരുത്
കാഴ്ചയുടെ വര്‍ണ്ണ വസന്തമൊരുക്കി നീര്‍മരുത്

ഇടുക്കി: അയ്യപ്പന്‍കോവില്‍ കാഞ്ചിയാര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പടുകയിലാണ് പ്രകൃതി മനോഹര കാഴ്ച ഒരുക്കി നീര്‍മരുത് അഥവാ മണിമരുത് എന്നറിയപ്പെടുന്ന വൃക്ഷമുള്ളത്. നീലയും റോസും നിറത്തിലാണ് പൂക്കള്‍ വര്‍ണ്ണ വസന്തം ഒരുക്കിയിരിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നിര്‍മരുത് ഇടുക്കി പദ്ധതി പ്രദേശത്തിന്റെ പല ഭാഗത്തായിട്ടാണ് വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ളത്. പ്രകൃതി സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന ഈ പ്രദേശം നിരവധി സിനിമ ചിത്രീകരണത്തിനും, വിവാഹ ഫോട്ടോഷൂട്ടുകള്‍ക്കും വേദിയായിട്ടുണ്ട്. ഇടകലര്‍ന്ന മഞ്ഞും ഇടക്കടയ്ക്ക് പെയ്യുന്ന ചാറ്റല്‍ മഴയും ഈ പൂക്കളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. ത്രിതല പഞ്ചായത്തുകള്‍ ഇടപെട്ട് ഇതൊരു വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ വരും കാലങ്ങളില്‍ ഈ മേഖല സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകും എന്നതില്‍ സംശയമില്ല.
What's Your Reaction?






