ദേശീയ മനുഷ്യാവകാശ കമ്മിറ്റി പ്രവര്‍ത്തക സമിതിയോഗം കട്ടപ്പനയില്‍
ദേശീയ മനുഷ്യാവകാശ കമ്മിറ്റി പ്രവര്‍ത്തക സമിതിയോഗം കട്ടപ്പനയില്‍

ഇടുക്കി: ദേശീയ മനുഷ്യാവകാശ കമ്മിറ്റി ജില്ലാ പ്രവര്‍ത്തക സമിതിയോഗം കട്ടപ്പനയില്‍ ചേര്‍ന്നു. റിട്ട. ജഡ്ജ് പി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ബിനു മാത്യു (പ്രസിഡന്റ്) ഡോ. സജീവ് ദാസ് (ജനറല്‍ സെക്രട്ടറി) രാജ ആന്റണി (വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു. മനുഷ്യ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ദേശീയ മനുഷ്യാവകാശ കമ്മിറ്റി. സംസ്ഥാന ചെയര്‍മാന്‍ ഷാനവാസ് മേത്തര്‍ അധ്യക്ഷനായി. അഖിലേന്ത്യ വര്‍ക്കിങ് ചെയര്‍മാന്‍ കെ യു ഇബ്രാഹിം, സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






