സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്‍ ലോഗോ പ്രകാശനം
സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്‍ ലോഗോ പ്രകാശനം

ഇടുക്കി: സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ലോഗോ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി പ്രകാശനം ചെയ്തു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ നടത്തിവരുന്ന ക്യാമ്പയിന്റെ ലോഗോ പ്രകാശനമാണ് നഗരസഭയില്‍ നടന്നത്. നഗര ഗ്രാമ പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരം വിലയിരുത്തുന്ന സ്വശ്ച് സര്‍വേഷന്‍ റാങ്കിങ്ങില്‍ വലിയ രീതിയില്‍ നഗരസഭയ്ക്ക് മുന്നേറാന്‍ സാധിക്കുമെന്നും ഇതിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടുമെന്നും ബീനാ ടോമി പറഞ്ഞു. വൈസ് ചെയര്‍മാന്‍ കെ.ജെ ബെന്നി അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി പ്രതിജ്ഞ ചൊല്ലി കൊടുത്തു. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ജിന്‍സ് സിറിയക് ക്യാമ്പയിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി വിശദീകരിച്ചു
What's Your Reaction?






