വയനാട് പുനരധിവാസം 'പായസവും പാട്ടും' ചലഞ്ചുമായി കോണ്‍ഗ്രസ്
വയനാട് പുനരധിവാസം 'പായസവും പാട്ടും' ചലഞ്ചുമായി കോണ്‍ഗ്രസ്

ഇടുക്കി: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി കെപിസിസിയുടെ ഭവന നിര്‍മാണ ഫണ്ടിലേക്കുള്ള ധനസമാഹരണത്തിനായി കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പായസവും പാട്ടും ചലഞ്ച് സംഘടിപ്പിച്ചു. നഗരസഭ മിനി സ്റ്റേഡിയത്തില്‍ നടന്ന പരിപാടി എഐസിസി അംഗം അഡ്വ. ഇ.എം. അഗസ്തി ഉദ്ഘാടനം ചെയ്തു. കെപിസിസി നിര്‍മിച്ചു നല്‍കുന്ന നൂറ് വീട് പദ്ധതിക്ക് ധന സമാഹരണം നടത്തുന്നതിനായിട്ടാണ് ചലഞ്ച് സംഘടിപ്പിച്ചത്. കട്ടപ്പന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. നാടന്‍ പാട്ട് കലാകാരന്‍ അജീഷ് തായില്യവും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ട് ശ്രദ്ധേയമായി. കെ.പി.സി.സി. സെക്രട്ടറി തോമസ് രാജന്‍ ജിതിന്‍ കൊല്ലംകുടിക്ക് പായസം നല്‍കി ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ്് തോമസ് മൈക്കിള്‍, ജോണി കുളംപള്ളി, ഷാജി വെള്ളംമാക്കല്‍, പ്രശാന്ത് രാജു, ഷമേജ് കെ ജോര്‍ജ്, ജോസ് ആനക്കല്ലില്‍, റൂബി വേഴാമ്പത്തോട്ടം, എ. എം.,സന്തോഷ്, കെ. എസ്. സജീവ്, പൊന്നപ്പന്‍ അഞ്ചപ്ര, ഷാജന്‍ എബ്രഹാം, ഷിബു പുത്തന്‍പുരക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






