കട്ടപ്പനയില്‍ സംരംഭകത്വ സെമിനാര്‍
കട്ടപ്പനയില്‍ സംരംഭകത്വ സെമിനാര്‍

ഇടുക്കി: കട്ടപ്പനയില്‍ കാര്‍ഷിക, തൊഴില്‍ മേഖലകളിലെ വിവിധ സംരംഭങ്ങളെക്കുറിച്ച് സെമിനാര്‍ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ, കട്ടപ്പന വിമന്‍സ് ക്ലബ്, മള്‍ട്ടി കമ്യൂണിറ്റി എക്‌സ്‌ചേഞ്ച്, ഹരിത കേന്ദ്രം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. അടുക്കളത്തോട്ടവും തേനീച്ചക്കൃഷിയും, സംരംഭകത്വ പരിശീലനം, ഊര്‍ജ സംരക്ഷണം എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു. വിമന്‍സ് ക്ലബ് വൈസ് പ്രസിഡന്റ് ബിനു ബിജു അധ്യക്ഷയായി. രക്ഷാധികാരി ആനി ജബ്ബരാജ്, എംസിഎക്‌സ് കേരള മേധാവി ബിജു ഗോവിന്ദന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രത്‌നമ്മ സുരേന്ദ്രന്‍, കട്ടപ്പന കൃഷി ഓഫീസര്‍ ആഗ്‌നസ് ജോസ്, പി വി മാത്യു, ടി കെ രാജു, ജയമോള്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






