കട്ടപ്പന ഗവ. കോളേജിലെ അക്കാദമിക് ബ്ലോക്കും സോളാര്‍ പവര്‍ പ്ലാന്റും ഉദ്ഘാടനം ചെയ്തു

കട്ടപ്പന ഗവ. കോളേജിലെ അക്കാദമിക് ബ്ലോക്കും സോളാര്‍ പവര്‍ പ്ലാന്റും ഉദ്ഘാടനം ചെയ്തു

Feb 22, 2024 - 20:06
Jul 9, 2024 - 20:18
 0
കട്ടപ്പന ഗവ. കോളേജിലെ അക്കാദമിക് ബ്ലോക്കും സോളാര്‍ പവര്‍ പ്ലാന്റും ഉദ്ഘാടനം ചെയ്തു
This is the title of the web page

ഇടുക്കി: കട്ടപ്പന ഗവ. കോളേജില്‍ ഒരുകോടി രൂപ ചിലവില്‍ നിര്‍മിച്ച റൂസാ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഓണ്‍ലൈനായി നിര്‍വഹിച്ചു. 62 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച സോളാര്‍ പവര്‍ പ്ലാന്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ സുധീര്‍ കെ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, പ്രിന്‍സിപ്പല്‍ ഡോ. വി കണ്ണന്‍, പി.ടി.എ. വൈസ് പ്രസിഡന്റ് കെ .സി ബിജു, യൂണിയന്‍ ചെയര്‍മാന്‍ അമല്‍ ഷിബു, റൂസാ കോ ഓര്‍ഡിനേറ്റര്‍ ഡോ. സിമി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
60 ലക്ഷം രൂപ ചെലവില്‍ സ്ത്രീകളുടെ തൊഴില്‍ പരിശീലന കേന്ദ്രം, കാര്‍ ഷെഡ്, 8 ലക്ഷം രൂപ ചെലവില്‍ ശൗചാലയ കോംപ്ലക്‌സ് എന്നിവ പൂര്‍ത്തീകരിച്ചു. സംസ്ഥാനത്തെ മികച്ച എന്‍സിസി യൂണിറ്റിനുള്ള പുരസ്‌കാരം ക്യാപ്റ്റന്‍ ടോജി ഡോമിനിക് ഏറ്റുവാങ്ങി. കോളേജില്‍ പുതിയ ഓഡിറ്റോറിയം നിര്‍മിക്കുമെന്ന് മന്ത്രി റോഷി അറിയിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow