കോതമംഗലം താലൂക്ക് ആശുപത്രി റോഡിലെ വന്‍മരങ്ങള്‍ വെട്ടിമാറ്റണം: എഎപി ഡിഎഫ്ഒയ്ക്ക് പരാതി നല്‍കി
കോതമംഗലം താലൂക്ക് ആശുപത്രി റോഡിലെ വന്‍മരങ്ങള്‍ വെട്ടിമാറ്റണം: എഎപി ഡിഎഫ്ഒയ്ക്ക് പരാതി നല്‍കി

ഇടുക്കി: കോതമംഗലം ടൗണ്‍ പരിസരം വനമാക്കാനുള്ള വനംവകുപ്പിന്റെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആംആദ്മി പാര്‍ട്ടി. കോതമംഗലം താലൂക്ക് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന വനം വകുപ്പിന്റെ തടി ടിപ്പോയില്‍ വര്‍ഷത്തില്‍ വളരെ ചുരുങ്ങിയ സമയത്തുമാത്രമാണ് ലേലത്തിനായി തടികള്‍ ടംബ് ചെയ്യുന്നത്. തടി ടിപ്പോ സ്ഥിതി ചെയ്യുന്ന 1.97 ഏക്കര്‍ സ്ഥലത്ത് പാഴ്മകങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നത് പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുകയാണ്. ഇവ വളര്‍ന്ന് ദേശീയപാതയുടെ വശങ്ങളിലേയ്ക്കും താലൂക്ക് ആശുപത്രി, കോതമംഗലം നഗരസഭ, പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസ്, സബ് ട്രഷറി, സബ് രജിസ്റ്റാര്‍ ഓഫീസ് എന്നിവയിലേക്ക് പോകുന്ന വഴിയിലേയ്ക്കും ചാഞ്ഞുനില്‍ക്കുന്നു. ദിവസേന ആയിരത്തിലേറെ രോഗികള്‍ ചികിത്സ തേടിയെത്തുന്ന താലൂക്ക് ആശുപത്രി വനംവകുപ്പ് ഓഫീസിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് ഇങ്ങനെ നില്‍ക്കുന്ന മരങ്ങള്‍ ഒടിഞ്ഞുവീണ് അപകടമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇത് നിയന്ത്രിക്കാന്‍ ഉത്തരവാദിത്വമുള്ള അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഇത് കണ്ടില്ലെന്ന് നടിക്കാന്‍ ആകില്ല. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോതമംഗലം ഡിഎഫ്ഒയ്ക്ക് രേഖാമൂലം പരാതി നല്‍കി. എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ.സ് ഗോപിനാഥന്‍, വിജോയി പുളക്കല്‍, ലാലു മാത്യു, കുമാരന്‍ സി കെ, കുഞ്ഞിതൊമ്മന്‍ ഇലഞ്ഞിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്.
What's Your Reaction?






