എഴുകുംവയല്‍ കുരിശുമലയില്‍ മൂന്നാംവെള്ളി ആചരണം നടത്തി 

എഴുകുംവയല്‍ കുരിശുമലയില്‍ മൂന്നാംവെള്ളി ആചരണം നടത്തി 

Mar 21, 2025 - 15:33
 0
എഴുകുംവയല്‍ കുരിശുമലയില്‍ മൂന്നാംവെള്ളി ആചരണം നടത്തി 
This is the title of the web page

ഇടുക്കി: എഴുകുംവയല്‍ കുരിശുമലയില്‍ മൂന്നാം വെള്ളി ദിനാചരണം നടന്നു. രാവിലെ 9 30ന് മലയടിവാരത്ത് നിന്നാരംഭിച്ച പരിഹാര പ്രദക്ഷിണത്തില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. ഫാ. ജെയിന്‍ കണിയോടിക്കല്‍ ഫാ. ജോണ്‍ ചേനംചിറ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കുരിശുമലയിലെത്തിയ മുഴുവന്‍ ഭക്തജനങ്ങള്‍ക്കും നേര്‍ച്ച കഞ്ഞിയും സജ്ജമാക്കിയിരുന്നു. മുന്‍കൂട്ടി അറിയിച്ച് വൈദികരുടെ നേതൃത്വത്തില്‍ കുരിശുമലയിലെത്തുന്ന വിശ്വാസികള്‍ക്ക് ദിവ്യബലിയില്‍ പങ്കെടുക്കുന്നതിന് സൗകര്യമുണ്ടായിരിക്കും. ഏപ്രില്‍ 11 40-ാം വെള്ളിദിനത്തിലെ തിരുകര്‍മങ്ങള്‍ക്ക് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നില്‍ നേതൃത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow