കട്ടപ്പന പുളിയൻമല റോഡിൽ ഹിൽ ടോപ്പിൽ ബൊലേറോ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം

കട്ടപ്പന പുളിയൻമല റോഡിൽ ഹിൽ ടോപ്പിൽ ബൊലേറോ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം

Apr 14, 2024 - 20:02
Jul 2, 2024 - 20:37
 0
കട്ടപ്പന പുളിയൻമല റോഡിൽ ഹിൽ ടോപ്പിൽ ബൊലേറോ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം
This is the title of the web page

ഇടുക്കി : കട്ടപ്പന പുളിയൻമല റോഡിൽ ഹിൽ ടോപ്പിൽ ബൊലേറോ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. ഒരു മണിക്കൂറോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഞായർ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പുളിയൻ മല ഭാഗത്തു നിന്നും എത്തിയ ബൊലേറോ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഏതാനും സമയത്തിനു ശേഷം ഇതുവഴി കടന്നുവന്ന ബസിന് മുകളിലേക്ക് പോസ്റ്റ് ഒടിഞ്ഞ് വിഴുകയും ചെയ്തു. കൂടാതെ പുളിയൻ മല ടവറിൽ നിന്നുമുള്ള പ്രധാന ഇന്റർനെറ്റ് കേബിൾ ഉൾപ്പടെ കേബിൾ റ്റി വി സംവിധാനങ്ങളും തകരാറിലായി. വാഹനമിടിച്ചതിന് സമീപമുള്ള കടയിലും വീട്ടിലും ആളില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. സമീപത്തേ വീടിനും കേട്പാട് സംഭവിച്ചു. കട്ടപ്പനയിൽ നിന്നും എത്തിയ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഏറെ നേരത്തേ ശ്രമത്തിനൊടുവിലാണ് ഗതാഗതം പുന:സ്ഥാപിച്ചത്. നൂറ് കണക്കിന് വാഹനങ്ങളണ് ഗതാഗതക്കുരുക്കിൽപ്പെട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow