കട്ടപ്പന ഗവ. കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ 'മുന്നോടി'യുടെ വാര്‍ഷികം ആഘോഷിച്ചു

കട്ടപ്പന ഗവ. കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ 'മുന്നോടി'യുടെ വാര്‍ഷികം ആഘോഷിച്ചു

May 17, 2026 - 15:09
 0
കട്ടപ്പന ഗവ. കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ 'മുന്നോടി'യുടെ വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന ഗവ. കോളജില്‍നിന്ന് 1977ല്‍ പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയായ 'മുന്നോടി'യുടെ വാര്‍ഷികം ആഘോഷിച്ചു. മുന്‍ അധ്യാപകന്‍ പ്രൊഫ. എല്‍ വിജയന്‍ ഉദ്ഘാടനംചെയ്തു. കെ ജെ മാത്യു അധ്യക്ഷനായി. കെ വി വിശ്വനാഥന്‍, ലൂക്കാ ജോസഫ്, വി ടി തോമസ്, ഒ ബി കുമാരി, എന്‍ കെ രാജന്‍, എം സജീവന്‍, എം എല്‍ ജോന്‍ഫ്, എം എ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ ജെ മാത്യു(പ്രസിഡന്റ്), കെ വി വിശ്വനാഥന്‍(സെക്രട്ടറി), കുമാരി ഒ ബി(വൈസ് പ്രസിഡന്റ്), വി ടി തോമസ്(ജോയിന്റ് സെക്രട്ടറി), ലൂക്കാ ജോസഫ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow