ഉപ്പുതറ സബ് സ്റ്റേഷന് കീഴില്‍ വൈദ്യുതി മുടക്കം പതിവാകുന്നു
ഉപ്പുതറ സബ് സ്റ്റേഷന് കീഴില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

ഇടുക്കി: ഉപ്പുതറ സബ് സ്റ്റേഷന് കിഴില്‍ തുടര്‍ച്ചയായി വൈദ്യുതി തടസപ്പെടുന്നുവെന്ന് പരാതി. നാളുകളായി മേഖലയിലെ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയാണിത്. മുന്‍കാലങ്ങളില്‍ വൈദ്യുതി തടസ്സപ്പെടുന്ന സാഹചര്യത്തില്‍ മൊബൈല്‍ മെസ്സേജ് വഴിയും, പത്ര ദൃശ്യമാധ്യമങ്ങള്‍ വഴിയും പൊതുജനങ്ങള്‍ക്ക് അറിയിപ്പുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഏതാനും നാളുകളായി ഇത്തരത്തില്‍ അറിയിപ്പുകള്‍ നല്‍കാതെയാണ് വൈദ്യുതി വിതരണത്തില്‍ തുടര്‍ച്ചയായി തടസ്സം ഉണ്ടാക്കുന്നതെന്നാണ് പൊതുജനങ്ങള്‍ പറയുന്നത്.
ചൂട് കൂടിയ സാഹചര്യത്തില്‍ ഫാനും ,എ സി യും മറ്റു ഉപയോഗിച്ചാണ് ആളുകള്‍ ഓഫീസുകളിലും വീടുകളിലും കഴിഞ്ഞുകൂടുന്നത്. സ്ഥിരമായി വൈദ്യുതി മുടങ്ങുന്നതില്‍ കെ എസ്.ഇ.ബി അധികൃതരെ വിളിച്ച് കാര്യം അന്വേഷിക്കുമ്പോള്‍, മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി പോസ്റ്റ് മാറുന്നതിനാലാണ് എന്ന ന്യായമാണ് മറുപടിയായി ലഭിക്കുന്നത്. സ്വീകാര്യമല്ലാത്ത മറുപടി നല്‍കുന്നതിനോടൊപ്പം ധിക്കാരപരമായ പെരുമാറ്റമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ജനങ്ങള്‍ ആരോപിക്കുന്നു. അടിക്കടി വൈദ്യുതി മുടക്കുന്നതോടെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ അടക്കം കേടുപാടുകള്‍ സംഭവിക്കുന്നതും, ഓഫീസുകളിലെയും വീടുകളിലെയും പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതും പതിവായിരിക്കുകയാണ്. ഉപ്പുതറയുടെ ഉള്‍മേഖലയില്‍ അടക്കം ദീര്‍ഘനാളുകള്‍ വൈദ്യുതി മുടങ്ങിയതിനു ശേഷമാണ് അധികൃതര്‍ അവ പുനസ്ഥാപിക്കുന്നത് എന്ന പരാതിയും വ്യാപകമാണ്. തല്‍സ്ഥിതി തുടര്‍ന്നാല്‍ പ്രദേശവാസികള്‍ ഒന്നടങ്കം വൈദ്യൂതിവകുപ്പ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
What's Your Reaction?






