മലയോര ഹൈവേ നിര്‍മാണത്തിനായി മണ്ണിടിച്ചു: പരപ്പില്‍ വീട് അപകടാവസ്ഥയില്‍
മലയോര ഹൈവേ നിര്‍മാണത്തിനായി മണ്ണിടിച്ചു: പരപ്പില്‍ വീട് അപകടാവസ്ഥയില്‍

ഇടുക്കി: മലയോര ഹൈവേ നിര്‍മാണത്തിനായി മണ്ണെടുത്തതോടെ വീട് അപകടാവസ്ഥയിലായി. പൊന്നരത്താന്‍പരപ്പ് നിരപ്പില്‍ കാഞ്ഞിരത്തിങ്കല്‍ മുരളിയുടെ വീട് ഏതുനിമിഷവും നിലംപൊത്താറായ നിലയിലാണ്. റോഡിന്റെ വശത്ത് മുകളിലായാണ് മുരളിയുടെ വീട്. ഒരാഴ്ച മുമ്പ് മണ്ണെടുപ്പ് ആരംഭിച്ചിരുന്നു. എട്ടുമീറ്ററോളം ഉയരത്തില്‍ മണ്ണെടുത്തതോടെ വീടിന്റെ മുന്‍വശം ഉള്‍പ്പെടെയുള്ള ഭാഗത്തെ മണ്ണ് ഇടിഞ്ഞ് നിലംപൊത്തുകയായിരുന്നു.
അപകടസാധ്യതയെ തുടര്‍ന്ന് മുരളിയും കുടുംബവും കഴിഞ്ഞദിവസം ബന്ധുവിന്റെ വീട്ടിലേക്ക് മാറിത്താമസിച്ചിരുന്നു. മണ്ണെടുപ്പ് അശാസ്ത്രീയമാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. പരപ്പ്, ആലടി എന്നിവിടങ്ങളിലും വീടുകളുടെ സംരക്ഷണ ഭിത്തി സമാനരീതിയില്‍ തകര്‍ന്നിരുന്നു. അതേസമയം ഹൈവേ നിര്‍മാണം വൈകുന്നതായും ആക്ഷേപമുണ്ട്.
What's Your Reaction?






