ഉപ്പുതറ കിഴുകാനത്ത് ആദിവാസി കുടിൽ കത്തിനശിച്ചു
ഉപ്പുതറ കിഴുകാനത്ത് ആദിവാസി കുടിൽ കത്തിനശിച്ചു

ഇടുക്കി: ഉപ്പുതറ കിഴുകാനം കരുങ്ങമ്പാറയിൽ ആദിവാസി കുടിൽ കത്തിനശിച്ചു. ഇരവി എന്നയാളുടെ കുടിലാണ് വെള്ളിയാഴ്ച രാത്രി 12 മണിയോടെ അഗ്നിക്കിരയായത്. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഇയാൾ പ്ലാസ്റ്റിക്കുകൾ കൊണ്ട് കെട്ടി മറച്ച കുടിലിലാണ് തമസിച്ചിരുന്നത്. ഇരവി പുറത്തേക്ക് പോയ സമയത്താണ് അഗ്നിബാധ ഉണ്ടായത്. കുടിലിൽ സൂക്ഷിച്ചിരുന്ന കാപ്പിക്കുരു, കുരുമുളക് തുടങ്ങിയ കാർഷിക വിളകളടക്കം പൂർണമായി കത്തി നശിച്ചു. 6000 രൂപയും സ്വർണ്ണ മോതിരവും നഷ്ടപ്പെട്ടിട്ടുണ്ട്. തീ കത്തുന്നത് കണ്ട പ്രദേശവാസികളുടെ സമയോജിതമായ ഇടപെടലിനെ തുടർന്നാണ് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിന്ന് മുൻപ് തീയണച്ചത് . സർക്കാരിന്റെ ഭാഗത്ത് നിന്നും സഹായം ഉണ്ടാകണമെന്നാണ് ഇരവിയുടെ ആവശ്യം.
What's Your Reaction?






