കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങിന്റെ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 21ന്
കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങിന്റെ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 21ന്

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങും ഐസിപിഎഫ് ഇടുക്കി ചാപ്റ്ററും ചേര്‍ന്ന് 21ന് രാവിലെ 9.30 മുതല്‍ ഇരട്ടയാര്‍ റോഡിലെ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ടോക്ക് എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തും. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ് ഉദ്ഘാടനം ചെയ്യും. യൂത്ത് വിങ് പ്രസിഡന്റ് ഷിയാസ് എ കെ, ഇടുക്കി ഐസിപിഎഫ് സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ സ്റ്റെലിന്‍ ഷാജി തുടങ്ങിയവര്‍ സംസാരിക്കും. എസ്എസ്എല്‍സി, പ്ലസ്ടു പഠിച്ചിറങ്ങിയവര്‍ക്കായി കോഴ്‌സ്, സ്‌കോളര്‍ഷിപ്പ് സാധ്യത എന്നിവ സംബന്ധിച്ച് കരിയര്‍ വിദഗ്ധനും പരിശീലകനുമായ അജി ജോര്‍ജ് ക്ലാസെടുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഫോണ്‍: 8547707551, 9999616901, 9562757036.
What's Your Reaction?






