ഇടുക്കി : വീടുകളിലും സ്ഥാപനങ്ങളിലും സജ്ജമാക്കിയിട്ടുള്ള കുഴൽ കിണർ റീചാർജിങ് സംവിധാനം വഴി ശേഖരിക്കുന്ന ജലം0 പരിശോധിക്കൻ ഭൂഗർഭ ജല വകുപ്പ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച മുതൽ പരിശോധന നടത്തും. ജലത്തിന്റെ ഗുണമേന്മയും ശുദ്ധതയും കൃത്യമായി ഉന്നത അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയും, സംവിധാനം നടപ്പിലാക്കിയവർക്ക് കൈമാറുകയും ചെയ്യും. പദ്ധതി നടപ്പിലാക്കിയിട്ടുള്ളവർ എച്ച് സി ൻ ചാനലിന്റെ വാട്സ് ആപ്പ് നമ്പർ 9446720398 ലേക്ക് പേര്, സ്ഥലം, ഫോൺ നമ്പർ, മേൽവിലാസം എന്നിവ നൽകണം
നാട് നേരിടുന്ന ജല ദൗർലഭ്യത്തിന് പരിഹാരം ആയിട്ടാണ് കുഴൽ കിണർ റീചാർജിങ് സംവിധാനം ജനങ്ങളിലേക്ക് എത്തിയത്. കാലവർഷത്തിൽ ധാരാളമായി മഴ ലഭിക്കുമെങ്കിലും വരൾച്ചയിൽ വലിയ കുടിവെള്ളക്ഷാമം ആണ് കേരളം നേരിടുന്നത്. കാലവർഷത്തിൽ ലഭിക്കുന്ന മഴവെള്ളത്തെ കുഴക്കിണറ്റിലേക്ക് ശേഖരിക്കുകയാണ് പദ്ധതി വഴി നടപ്പിലാക്കുന്നത്. മേൽ കൂരയിൽ ലഭിക്കുന്ന മഴവെള്ളം പിവിസി പാത്തിയിലൂടെ, ഫിൽറ്ററില്‍ എത്തിച്ച്, അവിടെ നിന്നും കുഴൽ കിണറ്റിലേക്ക് പൈപ്പ് വഴി എത്തിക്കുകയാണ്.മലയാളി ചിരി ക്ലബ്ബിന്റെയും റിവൈറ്റ് ഹൈഡ്രോ സിസ്റ്റത്തിന്റെയും നേതൃത്വത്തിൽ പദ്ധതി ജനങ്ങളിലേക്ക് എത്തിയിരുന്നു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കട്ടപ്പനയിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി. പദ്ധതിയുടെ ഉപകാരത്തെ പറ്റി പല വകുപ്പുകളും പഠനവും ഇതിനോടൊപ്പം നടത്തിയിട്ടുണ്ട്. ഇതോടെ ജനങ്ങൾ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. നിരവധി വീടുകളിലും സ്ഥാപനങ്ങളിലും ഇത് നടപ്പിലാക്കി കഴിഞ്ഞു. ഇത്തരത്തിൽ മുൻകാലങ്ങളിലും അടുത്ത നാളുകളിലും കുഴൽ കിണർ റീചാർജിങ് സംവിധാനം ഒരുക്കിയ വീടുകളിൽ ആണ് ഭൂഗർഭ ജല വകുപ്പ് പരിശോധനയ്ക്കായി എത്തുന്നത് . ഭൂചല വകുപ്പ് സീനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് ആർ എൽ അനൂപ് , ജിയോളജിക്കൽ അസിസ്റ്റന്റ് പ്രതിഭാ രവീന്ദ്രൻ, മറ്റ് ഉദ്യോഗസ്ഥരായ ജ്യോതി ബാബു, അബ്ദുൽ ഗഫർ തുടങ്ങിയ കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. സംവിധാനം ഒരുക്കിയ വീടുകളിൽ നിന്നും ജല സാമ്പിൾ എടുക്കും .വെള്ളത്തിന്റെ ശുദ്ധത, ഗുണമേന്മ, ഉപയോഗക്ഷമത, പദ്ധതിയുടെ വിജയം തുടങ്ങിയവയിൽ വകുപ്പിന് റിപ്പോർട്ട് നൽകും.