കട്ടപ്പന പേഴുംകവല നേതാജി റെസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു

കട്ടപ്പന പേഴുംകവല നേതാജി റെസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു

Jan 3, 2026 - 10:56
 0
കട്ടപ്പന പേഴുംകവല നേതാജി റെസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു
This is the title of the web page

ഇടുക്കി: കട്ടപ്പന പേഴുംകവലയില്‍ നേതാജി റെസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി. മുതിര്‍ന്ന അംഗം ഒ എ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പേഴുംകവല പ്രദേശത്തെ 45ലേറെ കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് അസോസിയേഷന്‍ ആരംഭിച്ചിരിക്കുന്നത്. തോമസ് കല്ലുവച്ചേല്‍ അധ്യക്ഷനായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടക്കുഴി മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍മാരായ ടിജി എം രാജു, അതുല്യ ഗോപേഷ്, രഞ്ജിനി സജീവ് അഡ്വ. തോമസ് കാവുങ്കല്‍, ജിജി കല്ലൂര്‍മറ്റത്തില്‍ എന്നിവര്‍ സംസാരിച്ചു. ബിനോയി ഇളപ്പുങ്കല്‍, രാജേഷ് കുഞ്ചുവീട്ടില്‍, ഷൈജു മമ്പാലം, ഒ എസ് പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow