പണ്ഡിതര്‍ വിളക്കിത്തല നായര്‍ ജില്ലാ നേതൃക്യാമ്പ്
പണ്ഡിതര്‍ വിളക്കിത്തല നായര്‍ ജില്ലാ നേതൃക്യാമ്പ്

ഇടുക്കി: പണ്ഡിതര്‍ വിളക്കിത്തല നായര്‍ ജില്ലാ നേതൃക്യാമ്പ് കട്ടപ്പന പിവിഎന്‍എസ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സമുദായ അംഗങ്ങള്‍ക്ക് ഒഇസി ആനുകൂല്യം വര്‍ധിപ്പിക്കുക, വീടില്ലാത്തവര്‍ക്ക് വീട് അനുവദിക്കുക തുടങ്ങിയ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ് രാജഗോപാല്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എസ് ശരത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബിനു എസ്, വൈസ് പ്രസിഡന്റ് സി.സി. രഘു, ജില്ലാ രക്ഷാധികാരി ദിലീപ് കുമാര്‍ പി ടി, പി. എസ്. ശിവരാമന്‍, എ. രാധാമണി, പത്മിനി മണി, പി ബി രവി, അരവിന്ദ് പരമേശ്വരന്‍, പ്രദീപ് വി.ജി., വിജയമ്മ ശിവന്‍, കെ കെ ശശി, വിനീഷ്, കെ കെ ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






