കാഞ്ചിയാര്‍ മേപ്പാറയില്‍ വോളിബോള്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു
കാഞ്ചിയാര്‍ മേപ്പാറയില്‍ വോളിബോള്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേപ്പാറയില്‍ നിര്‍മിച്ച വോളിബോള്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനനുസരിച്ചുള്ള എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് കോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്. ഇത് മേഖലയിലെ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കായിക പരിശീലനത്തിന് ഈ കളിക്കളം ഒരുമുതല്‍ക്കൂട്ടാകും. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് അധ്യക്ഷനായി. ജോയിന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബീന്‍സ് സി തോമസ് മുഖ്യാതിഥി ആയിരുന്നു. വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ജലജ വിനോദ്, പഞ്ചായത്തംഗങ്ങളായ ബിന്ദു മധുകുട്ടന്‍, രാജലക്ഷ്മി അനീഷ്, തങ്കമണി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






