റവന്യൂ ജില്ലാ ശാസ്‌‍ത്രോത്സവം 9 ന് തൊടുപുഴയില്‍ തിരിതെളിയും

റവന്യൂ ജില്ലാ ശാസ്‌‍ത്രോത്സവം 9 ന് തൊടുപുഴയില്‍ തിരിതെളിയും

Oct 12, 2023 - 03:19
Jul 6, 2024 - 04:09
 0
റവന്യൂ ജില്ലാ ശാസ്‌‍ത്രോത്സവം 9 ന് തൊടുപുഴയില്‍ തിരിതെളിയും
This is the title of the web page

തൊടുപുഴ : റവന്യൂ ജില്ലാ ശാസ്‌‍ത്രോത്സവത്തിന് 9 ന് തൊടുപുഴയില്‍ തിരിതെളിയും. ഡോ. എ പി ജെ അബ്ദുള്‍ കലാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‍കൂളില്‍ രാവിലെ 10ന് തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി രാജശേഖരന്‍ നായര്‍ അധ്യക്ഷനാകും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആര്‍. വിജയ മുഖ്യപ്രഭാഷണം നടത്തും. തൊടുപുഴ ഗവ. വൊക്കേഷ്‍ണല്‍ ഹയര്‍ സെക്കന്‍ഡറി സ്‍കൂളും വേദിയാണ്.

വ്യാഴാഴ്‍ച സയൻസ്, സോഷ്യല്‍ സയന്‍സ്, ഐടി മേളകള്‍ ഡോ. എ പി ജെ അബ്ദുള്‍ കലാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‍കൂളില്‍ ആരംഭിക്കും. ഗണിത ശാസ്‍ത്രമേള തൊടുപുഴ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‍കൂളിലും നടക്കും. വെള്ളി രാവിലെ ഇരു സ്‍കൂളുകളിലെയും വേദികളില്‍ പ്രവര്‍ത്തി പരിചയമേള ആരംഭിക്കും. വിവിധ ഉപജില്ലകളില്‍നിന്ന് വിജയിച്ച 2500 ഓളം പ്രതിഭകളാണ് മാറ്റുരയ്‍ക്കുന്നത്. ഗണിത ശാസ്‍ത്രമേളയില്‍ 360, ശാസ്‍ത്രമേളയില്‍ 250, ഐടി മേളയില്‍ 170, സാമൂഹ്യശാസ്‍ത്ര മേളയില്‍ 200, പ്രവര്‍ത്തി പരിചയ മേളയില്‍ 952ഉം കുട്ടികളാണെത്തുക. കുട്ടികള്‍ക്കുള്ള ഭക്ഷണം അടക്കം എല്ലാ ഒരുക്കങ്ങളുും പൂര്‍ത്തിയായെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആര്‍. വിജയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസ്, ഹെല്‍ത്ത്, എക്സൈസ് തുടങ്ങി വിവിധ വകുപ്പുകളുടെ സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ശാസ്‍ത്രോത്സവം ലോഗോ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഡിഡിഇ ആര്‍ വിജയയ്‍ക്ക് നല്‍കി പ്രകാശിപ്പിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ എ എം ഷാജഹാന്‍, ഷൈന്‍ ജോയ്, പി എം നാസര്‍, കെ വി സിജോ, ജോമോന്‍ ജോസഫ്, ആനന്ദ് ടോം എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow