അയ്യപ്പന്‍കോവില്‍- തോണിത്തടി റോഡിലേക്ക് ഇടിഞ്ഞുവീണ മണ്‍കൂന വാഹനയാത്രികര്‍ക്ക് ഭീഷണി
അയ്യപ്പന്‍കോവില്‍- തോണിത്തടി റോഡിലേക്ക് ഇടിഞ്ഞുവീണ മണ്‍കൂന വാഹനയാത്രികര്‍ക്ക് ഭീഷണി
ഇടുക്കി: അയ്യപ്പന്‍കോവില്‍- തോണിത്തടി റോഡിലേക്ക് ഇടിഞ്ഞ മണ്‍കൂന നീക്കാത്തത് വാഹന ഗതാഗതത്തിന് ഭീഷണിയാകുന്നു. കനത്തമഴയിലാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡില്‍ പതിച്ചത്. മലയോര ഹൈവേയില്‍നിന്ന് തോണിത്തടിയിലെ എസ്എന്‍ഡിപി യോഗം ക്ഷേത്രത്തിലേക്കുള്ള പാതയാണിത്. വാഹനത്തിരക്കുള്ള പാതയുടെ വശത്ത് കൂടിക്കിടക്കുന്ന മണ്‍കൂന ഗതാഗതം ദുഷ്‌കരമാക്കുന്നു. വളവായതിനാല്‍ മണ്ണ് കൂടിക്കിടക്കുന്ന് ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്നു കാണാനാകില്ല. അപകടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അടിയന്തരമായി മണ്ണ് നീക്കി ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?

