വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വികസന സദസ് നടത്തി
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വികസന സദസ് നടത്തി
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വികസന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്് കെ എം ഉഷ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീല കുളത്തിങ്കല്‍, പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ലൈഫ് ഭവന പദ്ധതിയില്‍ വീട് നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കിയ വ്യക്തികളെ ആദരിച്ചു.
302 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ 5 വര്‍ഷത്തിനിടെ പഞ്ചായത്തില്‍ നടപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു. ത്രിതല പഞ്ചായത്തുകളുടെയും വാഴൂര്‍ സോമന്‍ എംഎല്‍എയുടെയും സഹകരണത്തോടെ നേതൃത്വത്തില്‍ പൊതുവികസനം, കാര്‍ഷിക-ക്ഷീര മേഖല വികസനം, ഗ്രാമീണ റോഡുകളുടെ നവീകരണം, കുടിവെള്ള പദ്ധതികള്‍, സ്‌കൂളുകളില്‍ പ്രഭാതഭക്ഷണം, ആരോഗ്യ മേഖലയില്‍ വിവിധ പദ്ധതികള്‍ എന്നിവ നടപ്പാക്കി.
23 വാര്‍ഡിലുമായി പഞ്ചായത്തിന്റെ ഫണ്ടായ 50 കോടിയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ അനുവദിച്ച 80 കോടിയും സര്‍ക്കാര്‍, എംഎല്‍എ ഫണ്ടുകളായി 260 കോടിയും ചെലവഴിച്ചു. ലൈഫ് പദ്ധതിയില്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്താണ് വണ്ടിപ്പെരിയാര്‍. വയോജനങ്ങള്‍, നിര്‍ധന കുടുംബങ്ങള്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് പ്രത്യേക പദ്ധതികളും നടപ്പാക്കി. വണ്ടിപ്പെരിയാര്‍ ടൗണിലെ ശൗചാലയ നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികളും ആരംഭിച്ചു. ചടങ്ങില്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

