വാളാര്‍ഡി ഗാന്ധിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ചേര്‍ന്നു
വാളാര്‍ഡി ഗാന്ധിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ചേര്‍ന്നു
ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി ഗാന്ധിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്റെ ജനറല്‍ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുക്കലും നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മണിമേഖല ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ജിമ്മിച്ചന്‍ പുലിത്തട്ട, വൈസ് പ്രസിഡന്റായി വിജയകുമാരി ഉദയസൂര്യന്‍, സെക്രട്ടറിയായി പോള്‍ രാജ് കെ ട്രഷററായി സ്റ്റലിന്‍ കെ ഡി എന്നിവരെ തെരഞ്ഞെടുത്തു. പ്രസിഡന്റ് രംഗയാ അധ്യക്ഷനായി. അഴുത ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വനിതാ മുരുകന്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്തംഗം പ്രവീണ്‍, സെക്രട്ടറി പോള്‍ രാജ് ട്രഷറര്‍ സെലിന്‍ കെ ഡി, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?