ശക്തമായ മഴയില്‍ ഉപ്പുതോട്ടില്‍ വീട് തകര്‍ന്നു 

ശക്തമായ മഴയില്‍ ഉപ്പുതോട്ടില്‍ വീട് തകര്‍ന്നു 

Jul 10, 2026 - 15:06
 0
ശക്തമായ മഴയില്‍ ഉപ്പുതോട്ടില്‍ വീട് തകര്‍ന്നു 
This is the title of the web page

ഇടുക്കി: വ്യാഴാഴ്ച വൈകിട്ട് ഉപ്പുതോട് മേഖലയിലുണ്ടായ ശക്തമായ മഴയില്‍ വീട് നിലംപൊത്തി. ഉപ്പുതോട് തകരപറമ്പില്‍ രാജന്റെ വീടാണ് തകര്‍ന്നുവീണത്. വീട് അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ഇവര്‍ മറ്റൊരു വീട്ടിലേക്ക് താല്‍ക്കാലികമായി താമസം മാറിയിരുന്നു. വീടുതകര്‍ന്നതോടെ വീടിനകത്തുണ്ടായിരുന്ന വീട്ടുപകരണങ്ങളും നശിച്ചു. വീട് തകര്‍ന്നതോടെ കോട്ടയം മെഡിക്കള്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകനും ഭാര്യയും കൊച്ചുമകനും തിരികെ എത്തുന്നതോടെ ഇവര്‍ക്ക് താമസിക്കാന്‍ ഇടമില്ലാതായി.  10 സെന്റ് ഭൂമി മാത്രമാണ് ഇവര്‍ക്ക് സ്വന്തമായുളളത്. മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയായ വാര്‍ഡ് മെമ്പര്‍ സണ്ണി ജോണും പൊതുപ്രവര്‍ത്തകരായ തങ്കച്ചന്‍ അമ്പാട്ടുകുഴി, വിജയന്‍ കല്ലിങ്കല്‍, റോയി ഇടശേരിക്കുന്നേല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഉപ്പുതോട് വില്ലേജ് ഓഫീസ്, മരിയാപുരം പഞ്ചായത്ത്, കലക്ട്രേറ്റ്  ഉള്‍പ്പെടെ ബന്ധപ്പെട്ട അധികൃതരെ വിവരം ധരിപ്പിച്ചിട്ടുള്ളതായി വൈസ് പ്രസിഡന്റ് സണ്ണി ജോണ്‍ പറഞ്ഞു. നിര്‍ധനരായ ഈ കുടുംബത്തിന് സര്‍ക്കാരില്‍നിന്ന് വീടിനായി ധനസഹായം ലഭിച്ചാല്‍ മാത്രമേ അന്തിയുറങ്ങാന്‍ ഒരു വീട് നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow