ഓപ്പറേഷന്‍ തൂഫാന്‍: ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ 1 മില്യണ്‍ തൂഫാന്‍ ഗോള്‍ ചലഞ്ച് നടത്തി 

ഓപ്പറേഷന്‍ തൂഫാന്‍: ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ 1 മില്യണ്‍ തൂഫാന്‍ ഗോള്‍ ചലഞ്ച് നടത്തി 

Jul 10, 2026 - 14:39
 0
ഓപ്പറേഷന്‍ തൂഫാന്‍: ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ 1 മില്യണ്‍ തൂഫാന്‍ ഗോള്‍ ചലഞ്ച് നടത്തി 
This is the title of the web page
ഇടുക്കി: തൂഫാന്‍ ദി നര്‍കോട്ടിക് ഹണ്ട് പദ്ധതിയുടെ ഭാഗമായി ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1 മില്യണ്‍ തൂഫാന്‍ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു. കട്ടപ്പന എസ്‌ഐ ആദര്‍ശ്  എസ് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ ഫുട്‌ബോളുമായി ബന്ധിപ്പിച്ച് സംസ്ഥാനത്തുടനീളമുള്ള വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനമാണ് 1 മില്യണ്‍ തൂഫാന്‍ ഗോള്‍ ചലഞ്ച്. ഒരു ദശലക്ഷം ഗോളുകള്‍ എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കി, സ്‌പോര്‍ട്‌സാണ് ലഹരി എന്ന സന്ദേശം കൂടുതല്‍ ശക്തമായി സമൂഹത്തിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അസിസ്റ്റന്റ് മാനേജര്‍ ഫാ. സ്റ്റാന്‍ലി ചരമേല്‍ അധ്യക്ഷനായി.  ഹെഡ്മിസ്ട്രസ് ജിജിമോള്‍ മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ജെയ്സമ്മ സണ്ണി, പിടിഎ പ്രസിഡന്റ് സിജോ ഇലന്തൂര്‍, എംപിടിഎ പ്രസിഡന്റ് ബിനു ജസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow