രാജാക്കാട്ടെ മുതിര്‍ന്ന സിപിഐ എം നേതാവ് ആണ്ടവര്‍ക്ക് ക്രൂരമര്‍ദനം: മകന്‍ അറസ്റ്റില്‍
രാജാക്കാട്ടെ മുതിര്‍ന്ന സിപിഐ എം നേതാവ് ആണ്ടവര്‍ക്ക് ക്രൂരമര്‍ദനം: മകന്‍ അറസ്റ്റില്‍

ഇടുക്കി: മുതിര്‍ന്ന സിപിഐ എം നേതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചുപരിക്കേല്‍പ്പിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി ആണ്ടവര്‍(84) ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ മകന്‍ മണികണ്ഠനെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 11ഓടെയാണ് സംഭവം. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മണികണ്ഠന്‍ ടേബിള്‍ ഫാനും ഫ്‌ളാസ്‌കും ഉപയോഗിച്ച് ആണ്ടവരെ അടിക്കുകയായിരുന്നു. ഈസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ ആണ്ടവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു. രാജകുമാരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റായ ആണ്ടവര്‍ ദീര്‍ഘകാലം സിപിഐ എം രാജാക്കാട് ഏരിയ കമ്മിറ്റി അംഗമായിരുന്നു.
What's Your Reaction?






