നെടുങ്കണ്ടം പുഷ്പക്കണ്ടത്ത് വ്യാജമദ്യവുമായി 2 പേര്‍ അറസ്റ്റില്‍: സേനാപതിയില്‍ ഓട്ടോറിക്ഷയില്‍ വിദേശമദ്യം കടത്താന്‍ ശ്രമിച്ചയാളും പിടിയില്‍
നെടുങ്കണ്ടം പുഷ്പക്കണ്ടത്ത് വ്യാജമദ്യവുമായി 2 പേര്‍ അറസ്റ്റില്‍: സേനാപതിയില്‍ ഓട്ടോറിക്ഷയില്‍ വിദേശമദ്യം കടത്താന്‍ ശ്രമിച്ചയാളും പിടിയില്‍

ഇടുക്കി: ഉടുമ്പന്‍ചോല എക്‌സൈസ് സംഘം വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പുഷ്പകണ്ടം മണ്ണിച്ചേരിയില്‍ ഫൈസല്‍, മയിലമൂട്ടില്‍ വിജയന്‍ എന്നിവരെ 15 ലിറ്റര്‍ വ്യാജമദ്യവും 225 ലിറ്റര്‍ കോടയുമായി പിടികൂടി. വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. നെടുങ്കണ്ടം പുഷ്പക്കണ്ടത്തെ ഫൈസലിന്റെ കൃഷിയിടത്തിലെ ഷെഡ്ഡിലാണ് വ്യാജമദ്യം തയാറാക്കിയത്. സേനാപതിയില്‍ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 16 ലിറ്റര്‍ വിദേശമദ്യവുമായി മേലേചെമ്മണ്ണാര്‍ കടുവാപാറയ്ക്കല്‍ സിനറ്റ് അറസ്റ്റിലായി. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് അതിര്‍ത്തി മേഖലയായ മണിയന്‍പെട്ടിയില്‍ നടത്തിയ പരിശോധനയില്‍ 220 ലിറ്റര്‍ കോട കണ്ടെത്തി നശിപ്പിച്ചു. ഈ കേസില്‍ പ്രതികളെ കണ്ടെത്താനായിട്ടില്ല.
What's Your Reaction?






