വണ്ടിപ്പെരിയാറില്‍ ദേശീയപാതയില്‍ വെള്ളക്കെട്ട്: വാഹനയാത്ര ദുഷ്‌കരം
വണ്ടിപ്പെരിയാറില്‍ ദേശീയപാതയില്‍ വെള്ളക്കെട്ട്: വാഹനയാത്ര ദുഷ്‌കരം

ഇടുക്കി: കൊട്ടാരക്കര- ദിണ്ടിക്കല്‍ ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍ കക്കികവലയ്ക്കും ചുരക്കളം ആശുപത്രിക്കുമിടയില്‍ രൂപപ്പെട്ട വെള്ളക്കെട്ട് വാഹനയാത്ര ദുഷ്‌കരമാക്കുന്നു. റോഡിന്റെ ഓടകള്‍ മൂടിപ്പോയതാണ് വെള്ളക്കെട്ടിനുകാരണം. രാത്രികാലങ്ങളില്‍ ബൈക്ക് യാത്രികര്‍ അപകടത്തില്‍പ്പെടുന്നതും പതിവായി. ഓട വൃത്തിയാക്കാതെ കാടും മണ്ണും ചെളിയും അടിഞ്ഞ് മൂടിപ്പോയതോടെ മഴ പെയ്താലുടന്‍ വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നു. കരാറുകാര്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് പ്രധാനപ്രശ്‌നം. അടിയന്തരമായി ഓട വൃത്തിയാക്കി മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമേര്‍പ്പെടുത്തണമെന്നാണ് വാഹന യാത്രികരുടെയും ഓട്ടോ- ടാക്സി തൊഴിലാളികളുടെയും ആവശ്യം.
What's Your Reaction?






