കഞ്ഞിക്കുഴി പഞ്ചായത്തില്‍ പ്രതിഭാ സംഗമം നടത്തി 

കഞ്ഞിക്കുഴി പഞ്ചായത്തില്‍ പ്രതിഭാ സംഗമം നടത്തി 

Jul 10, 2026 - 13:00
Jul 10, 2026 - 13:01
 0
കഞ്ഞിക്കുഴി പഞ്ചായത്തില്‍ പ്രതിഭാ സംഗമം നടത്തി 
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിഭാ സംഗമം പഞ്ചായത്ത് തല മെറിറ്റ് അവാര്‍ഡ് വിതരണവും നടത്തി. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും എല്‍എസ്എസ്, വിഎസ്എസ്, എംഎംഎസ് സ്‌കോളര്‍ഷിപ്പ് നേടിയവരെയും ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ ജോസഫ്, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാവത്രി സതീശന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സിബിച്ചന്‍ മാത്യു, സെക്രട്ടറി അതുല്ല്യ വി കുമാര്‍, രാജേശ്വരി രാജന്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow