കട്ടപ്പനയില്‍ പെരുന്തേനീച്ചക്കൂട് നാട്ടുകാര്‍ക്ക് ഭീഷണി
കട്ടപ്പനയില്‍ പെരുന്തേനീച്ചക്കൂട് നാട്ടുകാര്‍ക്ക് ഭീഷണി
ഇടുക്കി: കട്ടപ്പന നഗരത്തില്‍ കൂടുകൂട്ടിയ പെരുന്തേനീച്ച നാട്ടുകാര്‍ക്കും വാഹനയാത്രികര്‍ക്കും ഭീഷണി. പഴയ ബസ് സ്റ്റാന്‍ഡിനുസമീപമുള്ള പേ ആന്‍ഡ് പാര്‍ക്കിലെ മരത്തിലാണ് കഴിഞ്ഞദിവസം തേനീച്ചകള്‍ കൂടുകൂട്ടിയത്. വ്യാഴാഴ്ച രാവിലെ പാര്‍ക്കിങ് മൈതാനം തുറക്കാനെത്തിയപ്പോഴാണ് നടത്തിപ്പുകാര്‍ തേനീച്ചക്കൂട് കണ്ടത്. വാഹനത്തിരക്ക് ഏറെയുള്ള പഴയ ബസ് സ്റ്റാന്‍ഡില്‍നിന്ന് കുന്തളംപാറ റോഡിലേക്കുള്ള അപ്രോച്ച് റോഡരികിലാണ് പെരുന്തേനീച്ച കൂടുകൂട്ടിയിരിക്കുന്നത്. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മരച്ചില്ലകളില്‍ തട്ടി തേനീച്ചക്കൂട് ഇളകാന്‍ സാധ്യതയുണ്ട്. അടിയന്തരമായി കൂട് നീക്കാന്‍ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?
