മലയോര ഹൈവേ നിര്‍മാണം : ചപ്പാത്തില്‍ പമ്പ് ഉടമ സ്ഥലം വിട്ടുനല്‍കുന്നില്ലെന്ന് ആരോപണം

മലയോര ഹൈവേ നിര്‍മാണം : ചപ്പാത്തില്‍ പമ്പ് ഉടമ സ്ഥലം വിട്ടുനല്‍കുന്നില്ലെന്ന് ആരോപണം

Aug 20, 2025 - 15:23
Aug 20, 2025 - 21:36
 0
മലയോര ഹൈവേ നിര്‍മാണം : ചപ്പാത്തില്‍ പമ്പ് ഉടമ സ്ഥലം വിട്ടുനല്‍കുന്നില്ലെന്ന് ആരോപണം
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചപ്പാത്ത് പെട്രോള്‍ പമ്പ് ഭാഗത്ത് മലയോര ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തത് കരാറുകാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. സ്വകാര്യ പമ്പ് ഉടമ സ്ഥലം വിട്ടു നല്‍കാത്തതിനാല്‍ രണ്ടുവര്‍ഷത്തിലധികമായി നിര്‍മാണം തടസപ്പെട്ടിരിക്കുകയാണ്. പമ്പിനു മുന്‍വശത്തായി രണ്ട് സെന്റ് സ്ഥലമാണ് നിര്‍മാണത്തിനായി നല്‍കേണ്ടത്. പമ്പ് ഉടമ പലപ്പോഴായി കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുകയും ചെയ്തിരുന്നു. 95% നിര്‍മാണം പൂര്‍ത്തീയായ മലയോര ഹൈവേയുടെ അവസാന ഘട്ട ടാറിങാണ് പ്രതിസന്ധിയിലായിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് ഇടപെട്ടങ്കിലും പമ്പുടമ സ്ഥലം നല്‍കാന്‍ തയ്യാറാകുന്നില്ല. തുടര്‍ന്ന് റോഡ് 12 മീറ്റര്‍ വീതിയില്‍ അളന്ന് മാര്‍ക്ക് ചെയ്തു. വരും ദിവസങ്ങളില്‍ ഇയാള്‍ സ്ഥലം വിട്ടുനല്‍കിയില്ലെങ്കില്‍ സ്ഥലം പിടിച്ചെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയമോള്‍ ജോണ്‍സണ്‍ പറഞ്ഞു. ഇതോടൊപ്പം പുറമ്പോക്ക് സ്ഥലമായ രണ്ട് സെന്റ് പമ്പിനുവേണ്ടി ഉടമ കയ്യേറിയതാണെന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow