ഓണത്തിനായി പൂക്കാലമൊരുക്കി തമിഴ്‌നാട്ടിലെ പല്ലവരായന്‍പട്ടി 

ഓണത്തിനായി പൂക്കാലമൊരുക്കി തമിഴ്‌നാട്ടിലെ പല്ലവരായന്‍പട്ടി 

Sep 1, 2025 - 13:50
 0
ഓണത്തിനായി പൂക്കാലമൊരുക്കി തമിഴ്‌നാട്ടിലെ പല്ലവരായന്‍പട്ടി 
This is the title of the web page

ഇടുക്കി: കേരളീയരുടെ ഉത്സവമായ ഓണത്തിന് പൂക്കാലം ഒരുക്കുന്ന ഗ്രാമമുണ്ട് തമിഴ്‌നാട്ടില്‍. തേനി ജില്ലയിലെ പല്ലവരായന്‍പട്ടി. പല്ലവരായന്‍പട്ടിയുടെ ഗ്രാമവഴിയുടെ ഇരുവശത്തും നോക്കെത്താ ദൂരത്തോളം പൂപാടങ്ങള്‍ ആണ്. ജമന്തിയും ചെണ്ടുമല്ലിയും മുല്ലയും റോസും അരളിയും വാടാമല്ലിയും ഒക്കെ പൂക്കുന്ന പാടങ്ങള്‍. കേരളത്തിനൊപ്പം കര്‍ണാടകയിലേകും ആന്ധ്രാപ്രദേശിലേക്കും വിദേശത്തേയ്ക്കും ഇവിടുന്ന് പൂക്കള്‍ കയറ്റുമതി ചെയ്യാറുണ്ട്. എന്നാലും പ്രധാന മാര്‍ക്കറ്റ് കേരളം തന്നെ. ഓണകാലമാണ് പ്രധാന വിപണി. ഗ്രാമത്തിലെ അഞ്ഞൂറിലേറെ കര്‍ഷകര്‍ 1000 ഏക്കറില്‍ അധികം സ്ഥലത്ത് പൂകൃഷി നടത്തുന്നുണ്ട്. ഓണം ഇവര്‍ക്കും പ്രതീക്ഷയുടെ ഉത്സവമാണ്. കര്‍ഷകര്‍ പല്ലവരായന്‍ പട്ടിയിലെ മാര്‍ക്കറ്റിലാണ് പൂക്കള്‍ വില്‍ക്കുന്നത്. ഇവിടുന്ന് ആവശ്യക്കാര്‍ ലേലം വിളിച്ച് വാങ്ങും. ചെണ്ടുമല്ലിയ്ക് 30, ജമന്തി 150, വാടാമല്ലി 120, മുല്ല 900, അരളി 260  എന്നിങ്ങനെയാണ് നിലവിലെ  വില. മറ്റ് സമയങ്ങളിലും കേരളത്തിലേയ്ക് പൂക്കള്‍ എത്താറുണ്ടെങ്കിലും ഓണ നാളുകള്‍ ആണ് ഈ ഗ്രാമത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും പേറുന്നത്

What's Your Reaction?

like

dislike

love

funny

angry

sad

wow