കട്ടപ്പനയിലെ തണലിടം പദ്ധതി: ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായി  

കട്ടപ്പനയിലെ തണലിടം പദ്ധതി: ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായി  

May 22, 2026 - 15:49
 0
കട്ടപ്പനയിലെ തണലിടം പദ്ധതി: ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായി  
This is the title of the web page

ഇടുക്കി: കട്ടപ്പനയുടെ സ്വപ്ന പദ്ധതിയായ തണലിടത്തിന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പള്ളിക്കവല -ടൗണ്‍ഹാള്‍, ഇടുക്കിക്കവല ബൈപ്പാസ് റോഡിലാണ് തണലിടം പദ്ധതി ഒരുക്കുന്നത്. നിലവില്‍ ഇരുവശവുമുള്ള ചതുപ്പ് പ്രദേശത്തിനും റോഡിനും അരികിലുള്ള കല്ലുകെട്ടാണ് നടക്കുന്നത്. റോഡരികിലെ മരങ്ങള്‍ നശിപ്പിക്കാതെ കല്ലുകെട്ടി സംരക്ഷിച്ച് ചാരുബെഞ്ചുകള്‍, പൂച്ചെടികള്‍, സോളാര്‍ലൈറ്റ്, ക്യാമറ, കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ഫ്രീ വൈഫൈ, ഓപ്പണ്‍ ജിം, കഫറ്റീരിയ എന്നിവയാണ് തണലിടത്തില്‍ വരുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജെയ്ബി പറഞ്ഞു. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.  കേന്ദ്ര സര്‍ക്കാരിന്റെ അമൃത് 2.0 പദ്ധതിയില്‍പ്പെടുത്തി  37 ലക്ഷം രൂപയും നഗരസഭ 15 ലക്ഷം രൂപയും വിനിയോഗിച്ചാണ് തണലിടം പദ്ധതി പൂര്‍ത്തിയാക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow