മഴക്കാല പൂര്‍വ ശുചീകരണം: ചക്കുപള്ളം പഞ്ചായത്തില്‍ ആലോചനായോഗം ചേര്‍ന്നു
മഴക്കാല പൂര്‍വ ശുചീകരണം: ചക്കുപള്ളം പഞ്ചായത്തില്‍ ആലോചനായോഗം ചേര്‍ന്നു
ഇടുക്കി: ചക്കുപള്ളം പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും ചേര്‍ന്ന് ഞായറാഴ്ച നടത്തുന്ന മഴക്കാലപൂര്‍വ മെഗാ ക്ലീനിങ്ങിന് മുന്നോടിയായി വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ആലോചനായോഗം ചേര്‍ന്നു. പ്രസിഡന്റ് റെജിമോള്‍ ഷിബി ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, വിവിധ റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 24 ന് പഞ്ചായത്തിലെ മുഴുവന്‍ സ്ഥലങ്ങളിലും മെഗാ ക്ലീനിങ്ങും ജലശുദ്ധീകരണവുമാണ് ലക്ഷ്യമിടുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാത്തുക്കുട്ടി ശുചീകരണത്തെക്കുറിച്ചും മഴക്കാല രോഗങ്ങളെക്കുറിച്ചും ക്ലാസ് നയിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി,
ബ്ലോക്ക് പഞ്ചായത്തംഗം അപ്പുക്കുട്ടന്‍ പി കെ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ രജനി എം ആര്‍, ബിന്ദു എം ആര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
