ഇഎസ്ഐ: മുഖ്യമന്ത്രി വി ഡി സതീശന്‍ ജനപക്ഷത്ത് നില്‍ക്കണമെന്ന് പിണറായി വിജയന്‍
ഇഎസ്ഐ: മുഖ്യമന്ത്രി വി ഡി സതീശന്‍ ജനപക്ഷത്ത് നില്‍ക്കണമെന്ന് പിണറായി വിജയന്‍
ഇടുക്കി: ഇഎസ്ഐ വിഷയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ജനപക്ഷത്ത് നില്‍ക്കണമെന്നും ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും നാടിനാകെയും ദോഷം വരുത്തുന്ന ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും പ്രതിപക്ഷ നേതാവും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍. കട്ടപ്പനയില്‍ കേരള കര്‍ഷകസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അതേപോലെ നടപ്പാക്കണമെന്ന് പറഞ്ഞത് ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ്. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം. 2010ല്‍ യുപിഎ സര്‍ക്കാരാണ് മാധവ് ഗാഡ്ഗില്‍ സമിതിയെ നിയോഗിച്ചത്. മലയോര ജനതയെ സ്വന്തം ഭൂമിയില്‍നിന്ന് ആട്ടിപ്പായിക്കാന്‍ ലക്ഷ്യമിട്ടുള്ള റിപ്പോര്‍ട്ടാണ് കമ്മിഷന്‍ നല്‍കിയത്. തുടര്‍ന്ന് കസ്തൂരിരംഗന്‍ കമ്മീഷനെത്തി. കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കി. കേരളത്തില്‍ 131 വില്ലേജുകളില്‍ 13,108 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എ ആയി പ്രഖ്യാപിക്കപ്പെട്ടു. ഇടുക്കിയില്‍ മാത്രം 47 വില്ലേജുകളില്‍ 3288 ചതുരശ്ര കിലോമീറ്റര്‍. പ്രതിഷേധമുയര്‍ന്നപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ഉമ്മന്‍ വി ഉമ്മന്‍ സമിതിക്ക് രൂപംനല്‍കി. ആ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എ ആയി കണ്ടെത്തി.
ഇടുക്കി ജില്ലയില്‍ 47 വില്ലേജില്‍ 2651.17 ചതുരശ്ര കിലോമീറ്റര്‍. 2014 മാര്‍ച്ച് 10ന് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. ഈ ഘട്ടത്തിലാണ് 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിച്ച് ജനങ്ങളുടെ ആശങ്കയകറ്റാനുള്ള നടപടികളാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. ശാസ്ത്രീയവും സമഗ്രവുമായ പഠനത്തിന് സര്‍ക്കാര്‍ തയ്യാറായി. 2018 ആഗസ്ത് 10ന് കേരളം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതുപ്രകാരം 8656.4 ചതുരശ്ര കിലോമീറ്ററായി കുറച്ചു. ഇഎസ്എ വനത്തില്‍ മാത്രം നിജപ്പെടുത്തണമെന്ന നിലപാട് അറിയിച്ചു. കൃഷി, ജനവാസ, തോട്ടം മേഖലകള്‍ ഉള്‍പ്പെടെ 4548. ചതുരശ്ര കിലോമീറ്റര്‍ ഇഎസ്ഐയില്‍നിന്ന് ഒഴിവാക്കി. പക്ഷേ സംസ്ഥാനത്തിന്റെ അഭിപ്രായം പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയപ്പോള്‍ ഈ വില്ലേജുകള്‍ വീണ്ടും ഇതിലുള്‍പ്പെട്ടു. മഹരാഷ്ട്ര, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളിലെ നിര്‍ദേശങ്ങള്‍ മാത്രമായിരുന്നു പരിഗണിച്ചത്. കേരളം സമര്‍പ്പിച്ച നിര്‍ദേശം അംഗീകരിപ്പിക്കാന്‍ കേരളത്തില്‍നിന്നുള്ള എംപിമാര്‍ വേണ്ടത്ര പരിശ്രമിച്ചിട്ടില്ലെന്നും കാണണം. ജൂലൈ 27ന് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം ജില്ലയില്‍ 51 വില്ലേജുകളാണ് ഇഎസ്എ ആയി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ശക്തമായി നേരിടേണ്ട പ്രശ്നമാണ്. സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച നിലപാട് അംഗീകരിച്ച് കിട്ടാന്‍ ഇപ്പോഴുള്ള സര്‍ക്കാരും ഫലപ്രദമായി ഇടപെടണം. എംപിമാര്‍ ആലസ്യം കൈവെടിയണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാന്‍ നീക്കം തുടങ്ങി. കേരളം നല്ല രീതിയില്‍ പദ്ധതി നടപ്പാക്കിവന്നതാണ്. യുഡിഎഫ് അധികാരത്തിലെത്തിയതോടെ പദ്ധതിക്ക് കേരളം വകയിരുത്തേണ്ട പണം ആ രീതിയില്‍ വകയിരുത്തിയിട്ടില്ല. അതിനര്‍ത്ഥം പദ്ധതി കേരളത്തില്‍ പ്രതിസന്ധിയിലേക്ക് പോകുകയാണെന്നാണ്. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ തന്നെ ലഭിച്ചതാണ്. പക്ഷേ നടപ്പാക്കാന്‍ സന്നദ്ധരായില്ല. നരേന്ദ്ര മോഡി സര്‍ക്കാരും നടപ്പാക്കാന്‍ ആലോചിക്കുന്നില്ല.യുഡിഎഫ് സര്‍ക്കാര്‍ നിലപാടുകള്‍ നാടിന്റെ പൊതുരീതിക്ക് ചേരുന്നതല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് എന്‍ വി ബേബി അധ്യക്ഷനായി. എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റെ സെക്രട്ടറി ഐഷി ഘോഷ്, എം എം മണി, സി വി വര്‍ഗീസ്, കെ പി മേരി, കെ എസ് മോഹനന്‍, റോമിയോ സെബാസ്റ്റ്യന്‍, ജോയ്സ് ജോര്‍ജ്, വി ആര്‍ സജി, മാത്യു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി കട്ടപ്പന ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തില്‍ നിരവധിപേര്‍ അണിനിരന്നു.
What's Your Reaction?