തൂക്കുപാലത്ത് കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച യുവാവ് പിടിയില്‍
തൂക്കുപാലത്ത് കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച യുവാവ് പിടിയില്‍
ഇടുക്കി: തൂക്കുപാലത്ത് കെഎസ്ആര്‍ടിസി ഡ്രൈവറെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. രാമക്കല്‍മേട് ചോറ്റുപാറ മഞ്ചിക്കാപ്പള്ളില്‍ ശ്രീജിത്ത് ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 5ഓടെയാണ് കോട്ടയത്തുനിന്ന് നെടുങ്കണ്ടത്തേയ്ക്ക് വരികയായിരുന്ന ബസ് തൂക്കുപാലത്തുവച്ച് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചിച്ചത്. ബാലഗ്രാമില്‍വച്ച് ബസ് നിര്‍ത്തിയപ്പോള്‍ കാര്‍ കടന്നുപോകാന്‍ സ്ഥലം ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തെ തുടര്‍ന്ന് സര്‍വീസ്, ഡിപ്പോയില്‍ എത്താതെ മുടങ്ങിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
What's Your Reaction?