കട്ടപ്പന ഉപജില്ലാ കായികമേള 8, 9 തീയതികളില്‍ കാല്‍വരിമൗണ്ടില്‍

കട്ടപ്പന ഉപജില്ലാ കായികമേള 8, 9 തീയതികളില്‍ കാല്‍വരിമൗണ്ടില്‍

Oct 6, 2026 - 16:45
 0
കട്ടപ്പന ഉപജില്ലാ കായികമേള 8, 9 തീയതികളില്‍ കാല്‍വരിമൗണ്ടില്‍
This is the title of the web page

ഇടുക്കി: കട്ടപ്പന ഉപജില്ലാ കായികമേള 8, 9 തീയതികളില്‍ കാല്‍വരിമൗണ്ട് കാല്‍വരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 8ന് രാവിലെ 9ന് റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്തംഗം ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ പതാക ഉയര്‍ത്തും. മാനേജര്‍ ഫാ. തോമസ് മഞ്ഞക്കുന്നേല്‍ അധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ ബിജു, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്‌സി ജിമ്മി, പഞ്ചായത്തംഗം ജോബിന്‍, എഇഒ സി രാജശേഖരന്‍, സിസ്റ്റര്‍ കൊച്ചുറാണി മാത്യു തുടങ്ങിയവര്‍ സംസാരിക്കും. 55 സ്‌കൂളുകളില്‍നിന്നായി 1500  താരങ്ങള്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി മത്സരിക്കും. സമാപന സമ്മേളനത്തില്‍ ഫാ. തോമസ് മഞ്ഞക്കുന്നേല്‍ സമ്മാനങ്ങള്‍ വിതരണംചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ടി എന്‍ ബിജു, സി രാജശേഖരന്‍, ജോയി തോമസ്, കൊച്ചുറാണി മാത്യു, എ എം ബിജു എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow