വനം വന്യജീവി വാരാഘോഷം: വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടത്തി
വനം വന്യജീവി വാരാഘോഷം: വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടത്തി
ഇടുക്കി: വനം വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വന്യജീവി ആവാസവ്യവസ്ഥയും സംരക്ഷണവും, പുതിയ കാലത്തെ വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടത്തി. ഇക്കോ ഡെവലപ്‌മെന്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വന്യജീവി ആവാസവ്യവസ്ഥയും സംരക്ഷണവും എന്ന വിഷയത്തില്‍ എം ജി സര്‍വകലാശാല റിട്ടയേഡ് സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റ് ഡോ. ക്രിസ്റ്റഫര്‍ ഗുണയും പുതിയ കാലത്തെ വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ റിട്ടയേഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പ്രഭാകരനും ക്ലാസെടുത്തു. സെമിനാര്‍ കമ്മിറ്റി ചെയര്‍മാന്‍ തോമസ് ചെറിയാന്‍ അധ്യക്ഷനായി. തേക്കടി അസിസ്റ്റന്റ് നേച്ചര്‍ എജുക്കേഷന്‍ ഓഫീസര്‍ സുനില്‍ സി ജി, ഇക്കോ റേഞ്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പോള്‍ അലക്‌സാണ്ടര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?