അടിമാലി ഉപജില്ലാ സ്‌കൂള്‍ കായികമേള: നഗ്നപാദരായി ട്രാക്കിലിറങ്ങിയ കുട്ടികള്‍ക്ക് പൊള്ളലേറ്റു
അടിമാലി ഉപജില്ലാ സ്‌കൂള്‍ കായികമേള: നഗ്നപാദരായി ട്രാക്കിലിറങ്ങിയ കുട്ടികള്‍ക്ക് പൊള്ളലേറ്റു
ഇടുക്കി: നെടുങ്കണ്ടത്ത് നടന്ന അടിമാലി ഉപജില്ലാ സ്‌കൂള്‍ കായികമേള വിവാദത്തില്‍. സ്‌പൈക്ക് ഷൂ ധരിക്കാതെ ട്രാക്കിലിറങ്ങിയ നിരവധി കുട്ടികള്‍ക്ക് കാല്‍പാദത്തില്‍ പൊള്ളലേറ്റു. താരങ്ങള്‍ക്ക് സിന്തറ്റിക് ട്രാക് പരിജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അടിമാലിയില്‍നിന്ന് പ നെടുങ്കണ്ടത്തേക്ക് വേദി മാറ്റിയത്. എന്നാല്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ ഇതുവരെ മത്സരത്തിന് ഇറങ്ങിയിട്ടില്ലാത്ത കിട്ടികള്‍ക്ക് യാതൊരു പരിശീലനവും നല്‍കിയിരുന്നില്ല. ട്രാക്കില്‍ സ്‌പൈക്ക് ഷൂ ഉപയോഗിക്കണമെന്ന നിര്‍ദേശംപോലും നല്‍കിയില്ല. കുട്ടികളില്‍ പലരും സാധാരണ ചെരിപ്പും ധരിച്ചാണ് മത്സരത്തിനെത്തിയത്. സ്‌പൈക്‌സ് ഇല്ലാത്തതിനാല്‍ മിക്കവരും നഗ്നപാദരായി ട്രാക്കിലിറങ്ങി. ചൂടും കഠിനമായ മത്സരങ്ങളും മൂലം, തളര്‍ന്നുവീണ കുട്ടികള്‍ക്ക് പ്രഥമിക ശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘമോ ആംബുലന്‍സ് സൗകര്യമോ സജ്ജമാക്കിയിരുന്നില്ല. അതേ സമയം സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസും മേള നടക്കേണ്ട സ്‌കൂളും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് കുട്ടികള്‍ക്ക് സ്റ്റേഡിയം പരിജയപെടാന്‍ അവസരം പോലും നല്‍കാതെ സിന്തറ്റിക് സ്റ്റേഡിയത്തിലേയ്ക് മാറ്റാന്‍ ഇടയാക്കിയതെന്നും സൂചനയുണ്ട്.
What's Your Reaction?