ചെറുതോണിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം നോക്കുകുത്തി: അനധികൃത പാര്‍ക്കിങ് തടയണമെന്ന് വ്യാപാരികള്‍  

ചെറുതോണിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം നോക്കുകുത്തി: അനധികൃത പാര്‍ക്കിങ് തടയണമെന്ന് വ്യാപാരികള്‍  

Aug 21, 2026 - 12:37
 0
ചെറുതോണിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം നോക്കുകുത്തി: അനധികൃത പാര്‍ക്കിങ് തടയണമെന്ന് വ്യാപാരികള്‍   
This is the title of the web page

ഇടുക്കി: ചെറുതോണിയില്‍ വാഴത്തോപ്പ് പഞ്ചായത്തിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രം നോക്കുകുത്തിയാകുന്നു. ഇതിന് മുമ്പില്‍ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്നില്ലെന്നാണ് പരാതി. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും ഉള്‍പ്പെടെ വാഴത്തോപ്പ് കവലയില്‍നിന്നാണ് നിലവില്‍ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍നിന്ന് ഏകദേശം 50 മീറ്റര്‍ മാത്രം അകലെയാണ് ഈ സ്ഥലം. അനധികൃതമായി നിരവധി വാഹനങ്ങള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുമുമ്പില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ബസുകള്‍ക്ക് ഇവിടെ എത്താന്‍ കഴിയാത്തതിന് പ്രധാന കാരണമെന്നാണ് പറയുന്നത്. വാഴത്തോപ്പ് പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി രൂപീകരിച്ച് ആഗസ്റ്റ് ഒന്ന് മുതല്‍ അനധികൃത പാര്‍ക്കിങ് നിരോധിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിനപ്പുറം കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്. ഇതിനാല്‍ ചെറുതോണി ടൗണില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ബസ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടായിട്ടും യാത്രക്കാര്‍ റോഡരികില്‍ ബസ് കാത്തുനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow