ഓണക്കാലത്ത് തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് മായംകലര്‍ന്ന ഭക്ഷ്യസാധനങ്ങള്‍ എത്താന്‍ സാധ്യത: കുമളി ചെക്ക്‌പോസ്റ്റില്‍ പരിശോധന തുടങ്ങി

ഓണക്കാലത്ത് തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് മായംകലര്‍ന്ന ഭക്ഷ്യസാധനങ്ങള്‍ എത്താന്‍ സാധ്യത: കുമളി ചെക്ക്‌പോസ്റ്റില്‍ പരിശോധന തുടങ്ങി

Aug 21, 2026 - 12:18
 0
ഓണക്കാലത്ത് തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് മായംകലര്‍ന്ന ഭക്ഷ്യസാധനങ്ങള്‍ എത്താന്‍ സാധ്യത: കുമളി ചെക്ക്‌പോസ്റ്റില്‍ പരിശോധന തുടങ്ങി
This is the title of the web page

ഇടുക്കി: ഓണക്കാലത്ത് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് മായം കലര്‍ന്ന ഭക്ഷ്യസാധനങ്ങള്‍ കേരളത്തിലേക്ക് കടത്തുന്നത് തടയാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി. 25വരെ കുമളി ചെക്ക്‌പോസ്റ്റില്‍ 24 മണിക്കൂറും പ്രത്യേക സ്‌ക്വാഡിന്റെ പരിശോധനയുണ്ടാകും. പാല്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ കൂടുതലാണ് അതിര്‍ത്തി കടന്നെത്തുന്നതിനാലാണ് വ്യാപക പരിശോധന. ആരോഗ്യത്തിന് ഹാനികരമായ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ പാലില്‍ ചേര്‍ത്തിട്ടുണ്ടോയെന്ന് പരിശോധിക്കും. പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയവയുടെ സാമ്പിളുകളും പരിശോധിക്കും. കുമളിയിലെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ മൊബൈല്‍ ലാബിലാണ് പരിശോധിച്ചശേഷം ഫലങ്ങളും ഗുണനിലവാരവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും ദിവസേന വകുപ്പിന് കൈമാറും.
പ്രതിദിനം മൂന്നര ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തിലേക്ക് എത്തുന്നത്. ഓണക്കാലത്ത് ഇരട്ടിയാകും. മായം കലര്‍ന്ന പാല്‍ വന്‍തോതില്‍ സംസ്ഥാനത്തേയ്ക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന. മധ്യകേരളത്തിലേക്ക് പാല്‍ എത്തുന്നത് കുമളി ഉള്‍പ്പെടെയുള്ള ചെക്ക്‌പോസ്റ്റുകളിലൂടെയാണ്.
കുമളിയിലെ പരിശോധന കേന്ദ്രം അഡ്വ. സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് അധ്യക്ഷനായി. ഫുഡ് ആന്‍ഡ് സേഫ്റ്റി ഡെപ്യൂട്ടി കമ്മിഷണര്‍ സി ആര്‍ രണ്‍ദീപ്, അസിസ്റ്റന്റ് കമ്മിഷണര്‍ ബൈജു പി ജോസഫ്, പീരുമേട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡോ. മിഥുന്‍, ഇടുക്കി ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സൈജു കെ രാമനാഥ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഫൗസിയ കെ യൂസഫ്, കെഎച്ച്ആര്‍എ സെക്രട്ടറി സാജു ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow