ചാവറഗിരി സിഎംഐ സ്‌പെഷ്യല്‍ സ്‌കൂളില്‍ ഓണാഘോഷം നടത്തി
ചാവറഗിരി സിഎംഐ സ്‌പെഷ്യല്‍ സ്‌കൂളില്‍ ഓണാഘോഷം നടത്തി
ഇടുക്കി: ചാവറഗിരി സിഎംഐ സ്‌പെഷ്യല്‍ സ്‌കൂളില്‍ ''കേരളീയം 2കെ26 കുഞ്ഞോണം'' ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കളം, താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ മാവേലിയെയും വിശിഷ്ടാതിഥികളെയും സ്വീകരിച്ചു. മാര്‍ത്തോ ഭവന്‍ പ്രൊഫ. ഫാ. സന്തോഷ് ചെമ്പകത്തുങ്കല്‍ സിഎംഐ ആഘോഷപരിപാടികള്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് ജോയി മുല്ലമംഗലത്ത് സിഎംഐ അധ്യക്ഷനായി. ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ലിബില്‍ വട്ടോത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. തുടര്‍ന്ന് കുട്ടികളുടെ ഓണപ്പാട്ട്, തിരുവാതിര, വള്ളംകളി, വിവിധ ഓണക്കളികള്‍ എന്നിവ നടന്നു. അധ്യാപക പ്രതിനിധി സൂര്യ സുരേഷ്, പിടിഎ എക്‌സിക്യൂട്ടീവ് അംഗം അനീഷ്, ചാനല്‍ എഡിറ്റര്‍ ഷിജോ, ബിന്ദു എന്നിവര്‍ സംസാരിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും സമ്മാനവിതരണവും നടന്നു.
What's Your Reaction?